Connect with us

Gulf

ഭാര്യയെ അപമാനിച്ച് വാട്‌സ്ആപ് സന്ദേശം; ഭര്‍ത്താവിനെ നാടു കടത്തും

Published

|

Last Updated

ഷാര്‍ജ: നിന്ദ്യമായ നിലയില്‍ ഭാര്യക്ക് വാട്‌സ്ആപ് സന്ദേശമയച്ച ഭര്‍ത്താവിനെ നാടുകടത്താനും 5,000 ദിര്‍ഹം പിഴയീടാക്കാനും ഷാര്‍ജ അപ്പീല്‍ കോടതി ഉത്തരവിട്ടു.

50നടുത്ത് പ്രായമുള്ള അറബ് ദമ്പതികള്‍ 20 വര്‍ഷം മുമ്പാണ് വിവാഹിതരായത്. കുടുംബപരമായ പ്രശ്‌നങ്ങള്‍ കാരണം ഭര്‍ത്താവ് വീട് വിട്ടു പോവുകയും ഭാര്യയെ വാട്‌സ്ആപില്‍ അപമാനിച്ചുകൊണ്ട് സന്ദേശമയക്കുകയുമായിരുന്നു.
ഇതേ തുടര്‍ന്ന് ഭാര്യ ഷാര്‍ജ പ്രാഥമിക കോടതിയില്‍ കേസ് നല്‍കി. പ്രാഥമിക കോടതി 5,000 ദിര്‍ഹം പിഴയൊടുക്കാന്‍ വിധിക്കുകയായിരുന്നു. ഇതിനെതിരെ പബ്ലിക് പ്രൊസിക്യൂഷന് അപ്പീല്‍ കോടതിയില്‍ പോയി. അപ്പീല്‍ കോടതിയാണ് 5,000 ദിര്‍ഹം പിഴക്ക് പുറമെ നാടു കടത്താനും ഉത്തരവിട്ടത്.

Latest