ശൈഖ് മുഹമ്മദ് ബീച്ചില്‍; ചിത്രം വൈറലായി

Posted on: July 13, 2017 8:35 pm | Last updated: July 13, 2017 at 8:26 pm
SHARE

ദുബൈ: പൊള്ളുന്ന വേനലില്‍ ആശ്വാസത്തിനായി ബീച്ചുകളിലും മറ്റും മുങ്ങിക്കുളിക്കാന്‍ എത്തുന്നവര്‍ നിരവധി. യു എ ഇയില്‍ ഈയാഴ്ച താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തിയതോടെ ദുബൈയിലെ ജുമൈറ ബീച്ച് അടക്കമുള്ളയിടങ്ങളില്‍ നിരവധിയാളുകളാണ് എത്തിയത്.

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ബീച്ചില്‍ കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം ഇന്‍സ്റ്റഗ്രാമില്‍ വൈറലായി. സുല്‍ത്താന്‍ 41 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ശൈഖ് മുഹമ്മദ് കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍. ചിത്രം അപ്‌ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കകം 8,000ത്തിലധികം ലൈക്കുകളാണ് ലഭിച്ചത്.

ചിത്രത്തിന്റെ പശ്ചാതലത്തില്‍ ജുമൈറയിലെ ബുര്‍ജുല്‍ അറബും കാണാം.
ഇതിനു മുമ്പ് ശൈഖ് മുഹമ്മദ് സൈക്കിള്‍ ഓടിക്കുന്നതും ജെറ്റ് സൈ നടത്തുന്നതുമായ ചിത്രങ്ങള്‍ വൈറലായിരുന്നു.