ഷാര്‍ജ വിമാനത്താവളം മുഖം മിനുക്കുന്നു

Posted on: July 13, 2017 7:37 pm | Last updated: July 13, 2017 at 7:36 pm
SHARE
ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം

ഷാര്‍ജ: അന്താരാഷ്ട്ര വിമാനത്താവളം വികസനക്കുതിപ്പിന് തയ്യാറാറെടുക്കുന്നു. പുതിയ അറൈവല്‍ ടെര്‍മിനലിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും.

2027ഓടെവര്‍ഷം രണ്ടര കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി കൈവരിക്കുകയാണ് ലക്ഷ്യമെന്ന് ചെയര്‍മാന്‍ അലി സാലിം അല്‍ മിദ്ഫ അറിയിച്ചു. കൈകാര്യം ചെയ്യാവുന്ന യാത്രക്കാരുടെ പരിധിയേക്കാള്‍ കൂടുതല്‍ പേരാണ് ഷാര്‍ജ വിമാനത്താവളത്തിലൂടെ കടന്നു പോകുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ അറൈവല്‍ ടെര്‍മിനല്‍ നിര്‍മിക്കുന്നത്. ഇതോടെ നിലവിലുള്ളത് ഡിപ്പാര്‍ച്ചര്‍ ടെര്‍മിനല്‍ മാത്രമായി മാറും.

വിമാനത്താവളത്തിലേക്കുള്ള പുതിയ പാലത്തിന്റെ നിര്‍മാണം ഡിസംബറോടെ പൂര്‍ത്തിയാക്കും. കൂടുതല്‍ പാലം, റോഡുകള്‍ എന്നിവ വികസിപ്പിക്കുന്നതോടൊപ്പം പുതിയ ടെര്‍മിനലിന്റെ നിര്‍മാണത്തിനും തുടക്കം കുറിക്കും.
റോഡ് വികസനം അടക്കമുള്ള അടുത്ത ഘട്ടം ഉള്‍പ്പെടുത്തി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി വരികയാണെന്നും ചെയര്‍മാന്‍ അറിയിച്ചു.