ബുര്‍ജ് ഖലീഫയിലേക്കുള്ള പ്രവേശന ചാര്‍ജ് പകുതിയായി കുറച്ചു

ഇളവ് എമിറേറ്റ്സ് എെഡിയുള്ള സ്വദേശികൾക്ക് മാത്രം
Posted on: July 13, 2017 6:35 pm | Last updated: July 13, 2017 at 6:42 pm
SHARE

ദുബൈ: ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ പ്രവേശിക്കാന്‍ ഇനി വെറും 65 ദിര്‍ഹം ചെലവഴിച്ചാല്‍ മതി.  നിലവില്‍ 125 ദിര്‍ഹമാണ് ബുര്‍ജ് ഖലീഫയുടെ മുകളില്‍ പ്രവേശിക്കുന്നതിന് ഈടാക്കിയിരുന്നത്. അതേസമയം ഈ ഡിസ്‌കൗണ്ട് തത്കാലം എമിറേറ്റ്‌സ് ഐഡിയുള്ള സ്വദേശികള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ. വിദേശികള്‍ മുഴുവന്‍ തുകയും നല്‍കേണ്ടിവരും.

എമ്മാറും റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും ചേര്‍ന്നാണ് ഈ ഡിസ്‌കൗണ്ട് നല്‍കുന്നത്. ജൂലൈ, ആഗസ്റ്റ് കാലയളവിലേക്കാണ് ഇളവ് ലഭിക്കുക. ദുബൈ മെട്രോയുടെ 47 സ്‌റ്റേഷനുകളില്‍ നിന്നും ഇതിനുള്ള ഡിസ്‌കൗണ്ട് വൗച്ചര്‍ ലഭിക്കും. കെട്ടിടത്തിന്റെ 124, 125 നിലകളിലേക്ക് പ്രവേശിച്ച് നഗരത്തിന്റെ പനോരമവ വ്യൂ ആസ്വദിക്കാനും അവസരം നല്‍കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here