Connect with us

National

ബീഫ് കൈവശം വെച്ചെന്നാരോപിച്ച് യുവാവിനെ ക്രൂരമായി മര്‍ദിച്ചു

Published

|

Last Updated

നാഗ്പുര്‍: ബീഫ് കൈവശം വെച്ചെന്നാരോപിച്ച് യുവാവിനെ ഒരു സംഘം ആളുകള്‍ ക്രൂരമായി മര്‍ദിച്ചു. ബുധനാഴ്ച് നാഗ്പൂരിലെ ഭാര്‍സിങ്കി മേഖലയിലെ ജലാല്‍കേഡയിലാണ് സംഭവം. 32 കാരനായ സലിം ഇസ്്മാഈല്‍ ഷായെയാണ് നാല് പേര്‍ ചേര്‍ന്ന് മര്‍ദിച്ചത്. പരുക്കേറ്റ സലിമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമണത്തിന് നേതൃത്വം നല്‍കിയ നാല് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. മോരേശ്വര്‍ തെന്‍ഡുല്‍ക്കര്‍, അശ്വിന്‍ ഉയ്ക്, ജനാര്‍ദന്‍ ചൗധരി, രാമേശ്വര്‍ ടെയ് വാഡെ എന്നിവാണ് അറസ്റ്റിലായത്. പ്രഹാര്‍ സംഘടന്‍ എന്ന സംഘടനയുടെ നേതാവാണ് തെന്‍ഡുല്‍ക്കറെന്ന് പോലീസ് പറഞ്ഞു. സലിം തന്റെ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്ന സമയം സംഘം ഇയാളെ തടഞ്ഞുവെക്കുകയും ഗോമാംസം കൈവശമുണ്ടെന്ന് ആരോപിക്കുകയുമായിരുന്നു. എന്നാല്‍ കൈയിലുള്ളത് ഗോമാംസം അല്ലെന്ന് സലിം പറഞ്ഞെങ്കിലും സംഘം ഇത് ചെവിക്കൊണ്ടില്ല.

പശുസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി അക്രമസംഭവങ്ങളാണ് നടന്നത്. ഡല്‍ഹിയില്‍ 15 കാരനായ ജുനൈദ് ഖാനിനെ ബീഫ് കടത്തിയെന്നാരോപിച്ച് കൊലപ്പെടുത്തിയിരുന്നു.

വീഡിയോ…………