Kerala
ദിലീപിനും അഡ്വ. രാംകുമാറിനും ജനങ്ങളുടെ കൂവിവിളി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെ അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഹാജരാക്കി. ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷാ വലയത്തിലാണ് ദിലീപിനെ കോടതിയില്‍ എത്തിച്ചത്.
കോടതിക്ക് മുമ്പില്‍ പോലീസ് വാനില്‍ നിന്ന് ഇറങ്ങവേ ദിലീപിനെ കൂവിവിളിയോടെയാണ് ജനക്കൂട്ടം എതിരേറ്റത്. ദിലീപിന് വേണ്ടി ഹാജരാകാനെത്തിയ അഡ്വ.രാംകുമാറിനെയും ജനം കൂവിവിളിച്ചു. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് രാംകുമാര്‍ പ്രതികരിച്ചില്ല.
ദിലീപിനെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. ദിലീപിന്റെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് തീരുമാനമെടുക്കും.
---- facebook comment plugin here -----