മുകേഷിനെ ചോദ്യം ചെയ്യും; അപ്പുണ്ണിയും നാദിര്‍ഷായും പ്രതികളായേക്കും

Posted on: July 12, 2017 9:14 am | Last updated: July 12, 2017 at 11:04 am
SHARE

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങുന്നു. അറസ്റ്റിലായ ദിലീപിന്റെ അനുജന്‍ അനൂപ്, മാനേജര്‍ അപ്പുണ്ണി, സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ, മുകേഷ് എംഎല്‍എ എന്നിവരെയാണ് ചോദ്യം ചെയ്യുക. ഇതില്‍ അപ്പുണ്ണിയും നാദിര്‍ഷായും പ്രതികളാകുമെന്നും സൂചനയുണ്ട്.

പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണുവുമായി ബന്ധപ്പെട്ടിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അനൂപിനെ ചോദ്യം ചെയ്യുന്നത്. പള്‍സര്‍ സുനി അടക്കമുള്ള സഹതടവുകാരുമായി അപ്പുണ്ണിക്ക് അടുത്ത ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഒരു ദിവസം മൂന്ന് തവണ പള്‍സര്‍ സുനി നാദിര്‍ഷായെ വിളിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തോളം മുകേഷിന്റെ ഡ്രൈവറായി പള്‍സര്‍ സുനി ജോലി ചെയ്തസാഹചര്യത്തിലാണ് മുകേഷിനെ ചോദ്യം ചെയ്യുക. ഗൂഢാലോചന നടന്ന സമയത്ത് സുനി മുകേഷിന്റെ ഡ്രൈവറായിരുന്നു.