Connect with us

Ongoing News

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅ്ദനി കോടതിയെ സമീപിക്കും

Published

|

Last Updated

തിരുവനന്തപുരം: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്ക് വരാന്‍ അനുമതി തേടി അബ്ദു നാസര്‍ മഅ്ദനി ബംഗളുരു വിചാരണ കോടതിയില്‍ അപേക്ഷ നല്‍കും. ആഗസ്റ്റ് ഒന്‍പതിനാണ് മഅ്ദനിയുടെയും സൂഫിയ മഅ്ദനിയുടെയും മകന്‍ ഹാഫിസ് ഉമര്‍ മുഖ്താറും മാഹി അഴിയൂര്‍ നിഹ്മത്ത് മന്‍സിലില്‍ ഇല്ല്യാസിന്റെയും സറീനയുടെയും മകള്‍ നിഹ്മത്ത് ജബീനും തമ്മിലുള്ള വിവാഹം. തലശ്ശേരി ടൗണ്‍ഹാളില്‍ നടക്കുന്ന വിവാഹത്തിലും കൊല്ലത്തെ വീട്ടില്‍ നടക്കുന്ന സ്വീകരണത്തിലും പങ്കെടുക്കാന്‍ അനുമതി തേടിയാണ് അപേക്ഷ നല്‍കുക. നേരത്തെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനും മാതാപിതാക്കളെ സന്ദര്‍ശിക്കാനും കേരളത്തിലേക്ക് വരാന്‍ മഅ്ദനിക്ക് അനുമതി നല്‍കിയിരുന്നു.

Latest