Connect with us

National

18 പ്രതിപക്ഷ പാര്‍ട്ടികള്‍ മാസത്തില്‍ ഒരിക്കല്‍ യോഗം ചേരാന്‍ തീരുമാനം

Published

|

Last Updated

ന്യൂഡല്‍ഹി: സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മാസത്തില്‍ ഒരിക്കല്‍ യോഗം ചേരാന്‍ 18 പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചു. ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാന്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം. ടിഎംസി നേതാവ് ദേരക് ഒബ്രിയേണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. എല്ലാ മാസവും കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ഇത്തരത്തില്‍ യോഗം ചേരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ജിഎസ്ടി, കര്‍ഷക ആത്മഹത്യ, നോട്ട് നിരോധനം, ഗവര്‍ണര്‍ നിയമനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഇന്നത്തെ യോഗം ചര്‍ച്ച ചെയ്തതായി ദേരക് പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളെ ടാര്‍ജറ്റ് ചെയ്ത് ആക്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ യോഗം ശക്തമായ അപലപിച്ചു. ഈ വിഷയങ്ങള്‍ എല്ലാം പാര്‍ലിമെന്റില്‍ ഉയര്‍ത്താനും യോഗത്തില്‍ തീരുമാനമായി.

Latest