Connect with us

Kerala

കുടുങ്ങേണ്ടവരെല്ലാം കുടുങ്ങും; ആരും രക്ഷപ്പെടില്ല: മുഖ്യമന്ത്രി

Published

|

Last Updated

തിരുവന്തപുരം: കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റം ചെയ്താല്‍ ആരായാലും ശിക്ഷിക്കപ്പെടും. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഇപ്പോഴും കേസ് അന്വേഷത്തിലാണ് പോലീസ്. കുടുങ്ങേണ്ടവരെല്ലാം കുടുങ്ങുമെന്നും ആരും തന്നെ രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നടന്‍ ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

 

Latest