ബൗളറുടെ തലയിലേക്ക് ‘സ്‌ട്രെയ്റ്റ് ഡ്രൈവ്’

Posted on: July 11, 2017 10:36 am | Last updated: July 11, 2017 at 10:20 am
SHARE
പരുക്കേറ്റ ലൂക് ഫ്‌ളെച്ചര്‍

ലണ്ടന്‍: ക്രിക്കറ്റ് അലസതയുടെ കളിയെന്ന് വിമര്‍ശിക്കപ്പെടുമ്പോഴും ആ കളിയില്‍ പതിയിരിക്കുന്ന അപകടം പലപ്പോഴും ദുരന്ത വാര്‍ത്തകളായി പുറത്തുവന്നിട്ടുണ്ട്. രമണ്‍ ലാംബയെ പോലെ ഗ്രൗണ്ടില്‍ ജീവന്‍ നഷ്ടമായ കളിക്കാര്‍ വരെയുണ്ട് ക്രിക്കറ്റ് ചരിത്രത്തില്‍.

കൗണ്ടി ക്രിക്കറ്റ് ക്ലബ്ബായ നോട്ടിംഗ്ഹാംഷെയര്‍ ഫാസ്റ്റ് ബൗളര്‍ ലൂക് ഫ്‌ളെച്ചര്‍ ഇതുപോലൊരു ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ചാണ്. ബാറ്റ്‌സ്മാന്‍ അടിച്ച പന്ത് ബൗളറുടെ തലയില്‍ നേരിട്ട് കൊള്ളുകയായിരുന്നു. വാര്‍വിക് ഷെയര്‍ ബാറ്റ്‌സ്മാന്‍ സാം ഹെയ്ന്‍ നേരിട്ട ഫഌച്ചറിന്റെ പന്ത് ശക്തിയായി അദ്ദേഹത്തിന്റെ തലയില്‍ തിരിച്ചുപതിച്ചു. ഇടിയുടെ ആഘാതത്തില്‍ ഫ്‌ളെച്ചര്‍ മൈതാനത്തില്‍ വീണു.

ഉടന്‍ സഹതാരങ്ങളും ഡോക്ടര്‍മാരുമെത്തി അദ്ദേഹത്തിന് പ്രാഥമിക ശ്രൂശൂഷ നല്‍കി ആശുപത്രിലേക്ക് മാറ്റി. ഫ്‌ളെച്ചര്‍ സുഖം പ്രാപിച്ചതായും ആശുപത്രി വിട്ടതായും പിന്നീട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here