‘അമ്മ’ പിരിച്ചുവിടണമെന്ന് കാനം രാജേന്ദ്രന്‍

Posted on: July 11, 2017 9:54 am | Last updated: July 11, 2017 at 1:28 pm
SHARE

തിരുവനന്തപുരം: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ താരസംഘടന അമ്മ പിരിച്ചുവിടണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അമ്മയും ഫെഫ്കയുമാണ് സിനിമാ മേഖലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിപറയുകയായിരുന്നു കാനം.