ഗുജറാത്തില്‍ ഹിന്ദു ഉണര്‍ന്നത് പോലെ ബംഗാളിലും ഉണരാന്‍ സമയമായെന്ന് ബിജെപി എംഎല്‍എ

Posted on: July 9, 2017 1:27 pm | Last updated: July 9, 2017 at 9:06 pm
SHARE

ഹൈദരാബാദ്: പശ്ചിമ ബംഗാളില്‍ രൂക്ഷമായ കലാപം നടന്നുകൊണ്ടിരിക്കുന്ന അവസരത്തില്‍ വര്‍ഗീയ വിഷംചീറ്റുന്ന പരാമര്‍ശവുമായി ബിജെപി എംഎല്‍എ രംഗത്ത്. ഹൈദരാബാദിലെ ഗൊസാമഗല്‍ മണ്ഡലത്തിലെ എംഎല്‍എ രാജ് സിംഗാണ് വീഡിയോ സന്ദേശത്തിലൂടെ വര്‍ഗീയ പ്രസംഗം നടത്തിയത്. 2002ലെ കലാപത്തില്‍ ഗുജറാത്തിലെ ഹിന്ദുക്കള്‍ നല്‍കിയതുപോലുള്ള മറുപടി ബംഗാളിലെ ഹിന്ദുക്കളും നല്‍കണമെന്ന് ആദ്ദേഹം ആവശ്യപ്പെടുന്നു.വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ഇതിന് മുമ്പും രാജ് സിംഗ് വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട് . അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ക്കുന്നവര്‍ അതിന്റെ ഫലം അനുഭവിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നുപശ്ചിമബംഗാളിലെ 24 പര്‍ഗാനയില്‍ സാമുദായിക സംഘര്‍ഷമുണ്ടാകാന്‍ കാരണമായ ചിത്രം പ്രചരിപ്പിച്ചയാള്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
ഇതേ ചിത്രം ഹരിയാന ബിജെപി നേതാവും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. ബംഗാളിലെ ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുകയാണെന്ന തരത്തിലാണ് ചിത്രത്തിന് അദ്ദേഹം കമന്റ് ചെയ്തിരുന്നത്.