Connect with us

Kerala

ഹൈക്കോടതിയുടെ കെട്ടിട നിര്‍മാണത്തില്‍ വന്‍ അപാകത കണ്ടെത്തി

Published

|

Last Updated

കൊച്ചി: ഹൈക്കോടതിയുടെ കെട്ടിട നിര്‍മാണത്തില്‍ വന്‍ അപാകത കണ്ടെത്തി. തിരുച്ചിറപ്പിള്ളി എന്‍ഐടിയാണ് കെട്ടിട നിര്‍മാണത്തില്‍ വലിയ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്. നിലവാരമില്ലാത്ത അസംസ്‌കൃത വസ്തുക്കളാണ് ബലക്ഷയമുണ്ടാകാന്‍ കാരണമെന്നും എന്‍ഐടി പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

100 കോടി രൂപമുടക്കി പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച കെട്ടിടം 2006ലാണ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍, കെട്ടിടത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. തൂണുകളിലും ഭിത്തികളിലുമൊക്കെ വിള്ളലുകള്‍ വീണിട്ടുണ്ട്. എന്നാല്‍, ഇതൊന്നും അന്വേഷിക്കാതെ കെട്ടിടം ബലപ്പെടുത്തുന്ന ജോലികളാണ് നടക്കുന്നത്.

കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പൊതുമരാമത്ത് ചീഫ് എന്‍ജിനീയറാണ് തിരുച്ചിറപ്പിള്ളി എന്‍ഐടിയെ സമീപിച്ചത്. തുടര്‍ന്ന് എന്‍ഐടി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സിവില്‍ എന്‍ജീനീയറിംഗ് പ്രൊഫസര്‍ സി നടരാജന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുയായിരുന്നു.

Latest