ദേഹാസ്വാസ്ഥ്യം: പന്ന്യന്‍ രവീന്ദ്രന്‍ ആശുപത്രിയില്‍

Posted on: July 8, 2017 2:43 pm | Last updated: July 8, 2017 at 3:38 pm
SHARE

പാലക്കാട്: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയ അദ്ദേഹത്തിന് ഡോക്ടര്‍മാര്‍ ഒരാഴ്ച വിശ്രമം നിര്‍ദേശിച്ചു. രാവിലെ 11 ഓടെ സിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസില്‍വെച്ചാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍തന്നെ അദ്ദേഹത്തെ പാലക്കാട് ജില്ലാ ആസ്പത്രിയിലെത്തിച്ചു. ആള്‍ ഇന്ത്യ ബേങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പന്ന്യന്‍.

LEAVE A REPLY

Please enter your comment!
Please enter your name here