Connect with us

Alappuzha

വില 87 ആക്കിയേ തീരൂ; കോഴി വ്യാപാരികളുടെ അഹങ്കാരം അനുവദിക്കില്ല: തോമസ് ഐസക്ക്

Published

|

Last Updated

ആലപ്പുഴ: ഇറച്ചിക്കോഴിയുടെ വില്‍പ്പന വില തിങ്കളാഴ്ച മുതല്‍ 87 ആക്കിയേ തീരൂ എന്ന് ധനമന്ത്രി തോമസ് ഐസക്. കോഴിവ്യാപാരികളുടെ അഹങ്കാരം അനുവദിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍ ഇറച്ചിക്കോഴിയുടെ ഉത്പാദനം വര്‍ധിപ്പിക്കണം. ഇതിനായി കുടുംബശ്രീ യൂനിറ്റുകളുടെ സഹകരണം തേടും. കോഴി കുഞ്ഞുങ്ങളെയും തീറ്റയും സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച മുതല്‍ ഇറച്ചിക്കോഴിക്ക് 87 രൂപയില്‍ അധികം ഈടാക്കരുതെന്നും ഈടാക്കിയാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, 87 രൂപക്ക് ഇറച്ചിക്കോഴി വില്‍പ്പന പ്രായോഗികമല്ലെന്നാണ് കോഴി വ്യാപാരികളുടെ നിലപാട്. തീരുമാനത്തില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നാല്‍ കടകള്‍ അടച്ചിടുമെന്നും ഇവര്‍ പറയുന്നു.

Latest