Connect with us

Kerala

ഹോട്ടല്‍ ഭക്ഷണ വില 13 ശതമാനം വരെ കൂടും

Published

|

Last Updated

തിരുവനന്തപുരം: ജിഎസ്ടി നടപ്പാക്കിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണ വില കൂടും. 13 ശതമാനത്തോളമാണ് വില വര്‍ധിക്കുക. 18 ശതമാനം വരെ നികുതി വരുന്നതാണ് കാരണം. നോണ്‍ എസി ഹോട്ടലുകളില്‍ അഞ്ച് ശതമാനവും എസി ഹോട്ടലുകളില്‍ പത്ത് ശതമാനവും വില വര്‍ധിക്കും. ഇത് സംബന്ധിച്ച് ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷനുകളുമായി സര്‍ക്കാര്‍ ധാരണയിലെത്തിയതായി ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. വ്യാപാരികള്‍ സമരത്തിന് ഒരുങ്ങുന്നത് തെറ്റിദ്ധാരണ മൂലമാണെന്നും സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ കോഴി ഇറച്ചി ഉത്പാദനം വര്‍ധിപ്പിക്കാന്‍ കുടുംബശ്രീ യൂനിറ്റുകളുടെ സഹകരണം തേടുമെന്നും തോഴി കുഞ്ഞുങ്ങളെയും തീറ്റയും സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

---- facebook comment plugin here -----

Latest