ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡനില്‍ തീപിടിത്തം; നാലു മരണം

Posted on: July 7, 2017 9:01 am | Last updated: July 7, 2017 at 4:14 pm
SHARE

ന്യൂഡല്‍ഹി: ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡനിലെ കോളനിയില്‍ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ ഏഴു വയസായ കുട്ടി ഉള്‍പ്പടെ നാലു പേര്‍ മരിച്ചു. രണ്ടു പേര്‍ക്കു ഗുരുതരമായി പൊള്ളലേറ്റു.

പ്രദീപ് ജെയ്‌സ്വാര്‍(59)ജെയ്‌സ്വാളിന്റെ മകന്‍ രാജന്‍(34)അനുജ(33)പേരമകന്‍ അന്‍ഷുല്‍(7) എന്നിവരാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ 5.30ന് സീമപുരി മേഖലയിലെ ഫ്‌ളാറ്റിലാണ് തീപിടിത്തമുണ്ടായത്.

അഗ്നിശമനസേന തീയണക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.