Connect with us

Gulf

ബ്രദര്‍ഹുഡ് തീവ്രവാദ സംഘടനയെന്ന് ബഹ്‌റൈന്‍

Published

|

Last Updated

മനാമ: മുസ്‌ലിം ബ്രദര്‍ഹുഡ് പ്രസ്ഥാനം തീവ്രവാദി സംഘമാണെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഖാലിദ് ബിന്‍ അഹ്മദ് അല്‍ ഖലീഫ. ഖത്വറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിപ്പിക്കുന്ന തീരുമാനം മാറ്റില്ലെന്ന് നാല് അറബ് രാജ്യങ്ങള്‍ ആവര്‍ത്തിച്ചതിന് പിന്നാലെയാണ് ബഹ്‌റൈന്‍ മന്ത്രിയുടെ പ്രസ്താവന.

അറബ് മേഖലയില്‍ തീവ്രവാദം പ്രചരിപ്പിക്കുന്ന സംഘമാണിവരെന്നും ബ്രദര്‍ഹുഡിനെ പിന്തുണക്കുന്നതു കൊണ്ടാണ് ഖത്വറിനെതിരെ നടപടി സ്വീകരിച്ചതെന്നും ഖാലിദ് ബിന്‍ അഹ്മദ് വ്യക്തമാക്കി. കൈറോയിലെ ഉന്നതതല ചര്‍ച്ചക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ബഹ്‌റൈനടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ശ്രമം നടത്തുന്നതിലും ഈജിപ്തില്‍ ആഭ്യന്തര കലാപം ഉണ്ടാക്കിയതിനും പിന്നിലെ ബ്രദര്‍ഹുഡ് പങ്കാണ് ഇത്തരമൊരു പ്രസ്താവനയിലേക്ക് ഖാലിദിനെ നയിച്ചത്. ഈജിപ്ത് അടക്കമുള്ള പല അറബ് രാജ്യങ്ങളും നേരത്തെ ബ്രദര്‍ഹുഡിനെ നിരോധിച്ചിരുന്നു.