ഹോണര്‍ 8 പ്രോ ഇന്ത്യന്‍ വിപണിയിലിറങ്ങി

Posted on: July 6, 2017 11:25 pm | Last updated: July 6, 2017 at 11:33 pm

ന്യൂഡല്‍ഹി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഹ്യുവായുടെ ഏറ്റവും പുതിയ മോഡല്‍ ഹോണര്‍ 8 പ്രോ  ഇന്ത്യയില്‍ പുറത്തിറങ്ങി. ഇന്ന് ഉച്ചയ്ക്ക് ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഫോണ്‍ പുറത്തിക്കിയത്.

ഡ്യുവല്‍ ക്യാമറ, 4000 mAh ബാറ്ററി, 6ജിബി റാം എന്നിവയാണ് ഹോണര്‍ 8 പ്രോയുടെ ഏറ്റവും പ്രധാന പ്രത്യേകതകളായി നിര്‍മ്മാതാക്കള്‍ ഉയര്‍ത്തിക്കാണിച്ചത്. 29,999, 32,999 എന്നിങ്ങനെയാണ് ഫോണിന്റെ വില. നേവി ബ്ലൂ,മിഡ്‌നൈറ്റ് ബ്ലാക് എന്നീ നിറങ്ങളിലുള്ള ഫോണുകളാണ് ഇന്ത്യയില്‍ ഇറിക്കിയിരിക്കുന്നത്.

2560×1440 പിക്‌സലിന്റെ 5.7 ഇഞ്ച് ക്വാഡ് എച്ച് ഡി ഡിസ്‌പ്ലേ, 6ജിബി റാം,128 ജിബി സ്റ്റോറേജ്,മൈക്രോ എസ്ഡി കാര്‍ഡ് വഴി സ്‌റ്റോറേജ് വര്‍ധിപ്പിക്കാനുള്ള സൗകര്യം തുടങ്ങി മികച്ച ഫീച്ചറുകളുമായാണ് ഹോണര്‍ 8 പ്രോ ഇന്ത്യന്‍ വിപണിയിലെത്തിയത്.

12 മെഗാ പിക്‌സലിന്റെ രണ്ട് പിന്‍ ക്യാമറകളാണ് ഹോണ്‍8 പ്രോയ്ക്കുള്ളത്. സെല്‍ഫി ക്യാമറ 8 മെഗാപിക്‌സലിന്റേതാണ്.

കൂടുതല്‍ വിശദാംശങ്ങള്‍ വീഡിയോയില്‍ കാണാം…