Connect with us

Gulf

ജീവനക്കാരിക്ക് വാട്‌സ്ആപ്പില്‍ അശ്ലീല ചിത്രം; മാനേജരുടെ അപ്പീല്‍ തള്ളി

Published

|

Last Updated

ദുബൈ: ഫിലിപ്പൈന്‍ സ്വദേശിയായ ജീവനക്കാരിയുടെ വാട്‌സ്ആപിലേക്ക് അശ്ലീല ചിത്രം അയച്ച ജോര്‍ദാനിയന്‍ സ്വദേശിയായ ഫിനാന്‍സ് മാനേജര്‍ക്കെതിരെ കേസ്. കേസില്‍ മൂന്ന് മാസം തടവിനും ശേഷം നാടുകടത്താനും ദുബൈ പ്രാഥമിക കോടതി ഉത്തരവിട്ടിരുന്നു. ശിക്ഷക്കെതിരെ മേല്‍കോടതിയില്‍ സമര്‍പിച്ച അപ്പീല്‍ ജഡ്ജി ഈസ അല്‍ ശരീഫ് തള്ളി.

22കാരിയായ ജീവനക്കാരി മാനേജരുടെ സ്വഭാവ ദൂഷ്യം കമ്പനി ഡയറക്ടറെ അറിയിക്കുകയും ശേഷം ദുബൈ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
2016 മെയ് മാസമാണ് പരാതിക്കാരി കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്. കേസിനാസ്പദമായ സംഭവം നടന്നത് ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ്.
ആദ്യമൊക്കെ തന്റെ കൈയില്‍ മാനേജര്‍ പിടിച്ചെങ്കിലും താന്‍ കാര്യമാക്കിയിരുന്നില്ലെന്ന് യുവതി കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് ശരീരത്തിന്റെ പല ഭാഗങ്ങളിലും പിടിക്കുകയും താന്‍ അത് തടയാന്‍ ശ്രമിക്കുകയും ചെയ്തു. പിന്നീടാണ് തന്റെ വാട്‌സ്ആപ് അക്കൗണ്ടിലേക്ക് അശ്ലീല ചിത്രങ്ങള്‍ അയക്കാന്‍ തുടങ്ങിയതെന്ന് യുവതി കോടതിയില്‍ അറിയിച്ചു. മാനേജറുടെ മൊബൈല്‍ ഫോണില്‍ നിന്ന് യുവതിക്കയച്ച അശ്ലീല ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കേസില്‍ കുറ്റാരോപിതന് 28 ദിവസത്തിനകം പരമോന്നത കോടതിയില്‍ അപ്പീല്‍ നല്‍കാം.

Latest