കാണാതായ മലയാളിയുടെ മൃതദേഹം മദീന വിമാനത്താവളത്തിലെ ബാത്ത്‌റൂമില്‍ കണ്ടെത്തി

Posted on: July 6, 2017 5:56 pm | Last updated: July 6, 2017 at 5:56 pm
SHARE

മദീന: കാണാതായ മലയാളി യുവാവിന്റെ മൃതദേഹം മദീന എയര്‍പോര്‍ട്ടിലെ കുളിമുറിയില്‍ കണ്ടെത്തി. മലപ്പുറം കരിപ്പൂര്‍ സ്വദേശി അബ്ദുല്‍ റഷീദിന്റെ(30) മൃതദേഹമാണ് വിമാനത്താവളത്തിലെ ഹജ്ജ് ടെര്‍മിനലിന് അകത്തെ അടച്ചിട്ട കുളിമുറിയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം 30 മുതല്‍ റഷീദിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നൽകിയിരുന്നു.

വിമാനത്താവളത്തിലെ അടച്ചിട്ട കുളിമുറിയില്‍ നിന്ന് ദുര്‍ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ക്ലീനിംഗ് തൊഴിലാളികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. കാര്‍ഗോ വിഭാഗം ജീവനക്കാരനായിരുന്നു റഷീദ്. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മദീനയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

താഴത്തെ പള്ളിയാലി മുഹമ്മദ് കുട്ടി – ആയമ്മാ മണക്കടവന്‍ ദമ്പതികളുടെ മകനാണ്. ഭാര്യ: കെ. പി ജസീല.

LEAVE A REPLY

Please enter your comment!
Please enter your name here