ജി 20 ഉച്ചകോടി: ഇന്ത്യയുമായി ചര്‍ച്ചക്കില്ലെന്ന് ചൈന

Posted on: July 6, 2017 2:59 pm | Last updated: July 6, 2017 at 6:45 pm
SHARE

ന്യൂഡല്‍ഹി: നാളെ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് ചൈന . ഉഭയകക്ഷിചര്‍ച്ചക്ക് അനുകൂല സാഹചര്യം ഇപ്പോഴില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സിക്കിം അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ദിവസങ്ങളായി പ്രശ്‌നം നിലനില്‍ക്കുകയാണ്. ഭൂട്ടാന്‍, ഇന്ത്യ, ചൈന എന്നിവയുടെ അതിര്‍ത്തിയിലുള്ള ഡോക് ലാമില്‍ ചൈനീസ് സൈന്യം റോഡ് പണിതത് ഇന്ത്യ തടഞ്ഞിരുന്നു. ഡോക് ലാം സ്വന്തം ഭൂമിയാണെന്നാണ് ചൈനയുടെ അവകാശവാദം.

ഇസ്‌റാഈല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകീട്ടാണ് ജര്‍മനിയിലെ ഹാംബര്‍ഗില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യാത്ര തിരിക്കുന്നത്.