ജയിലിലെ ഫോണ്‍വിളി: ഒരാള്‍കൂടി പിടിയില്‍

Posted on: July 6, 2017 9:41 am | Last updated: July 6, 2017 at 11:38 am

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പോലീസ് പിടിയിലായി. കേസിലെ പ്രതിയായ പള്‍സര്‍ സുനിയുടെ സഹതടവുകാരനും കോട്ടയം സ്വദേശിയുമായ സുനില്‍ ആണ് പിടിയിലായത്. പള്‍സര്‍ സുനിക്ക് ജയിലില്‍ ഫോണ്‍ വിളിക്കാന്‍ ഒത്താശചെയ്തതിനാണ് ഇയാളെ പിടികൂടിയത്.