സബ്കളക്ടറെ സ്ഥലം മാറ്റിയത് പ്രമോഷന്‍ നല്‍കിയതാണെന്ന് കൊടിയേരി

Posted on: July 5, 2017 7:06 pm | Last updated: July 5, 2017 at 8:19 pm
SHARE

തിരുവനന്തപുരം: മൂന്നാറില്‍ കയ്യേറ്റത്തിനെതിരെ മുഖം നോക്കാതെ നടപടി സ്വീകരിച്ച ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലംമാറ്റിയതില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ശ്രീറാമിന് സര്‍ക്കാര്‍ പ്രമോഷന്‍ നല്‍കിയതാണെന്നും പാര്‍ട്ടി ഇദ്ദേഹത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും കോടിയേരി പറഞ്ഞു. ശ്രീറാമിനെ മാറ്റിയതില്‍ എതിര്‍പ്പുള്ളതായി അറിയില്ലെന്നും കോടിയേരി വ്യക്തമാക്കി.മൂന്നാറിലെ കൈയേറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിച്ച ശ്രീറാമിനെ സ്ഥലം മാറ്റുന്നത് സംബന്ധിച്ച് ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്.
നാലു വര്‍ഷം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരെ മാറ്റണമെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദേശത്തിന്‍ മേലാണ് നടപടി. മാനന്തവാടി സബ് കളക്ടര്‍ക്കാണ് പകരം ചുമതല.