മലപ്പുറത്ത് അഞ്ച് മാസമായി സംസ്‌കരിക്കാതെ വീട്ടില്‍ സൂക്ഷിച്ച മൃതദേഹം കണ്ടെത്തി

മൃതദേഹം സൂക്ഷിച്ചത് മരിച്ചയാള്‍ തിരിച്ചുവരുമെന്ന് കരുതി  
Posted on: July 5, 2017 5:59 pm | Last updated: July 5, 2017 at 8:07 pm
SHARE

മലപ്പുറം: മരിച്ചയാള്‍ തിരിച്ചുവരുമെന്ന് കരുതി അഞ്ച് മാസമായി വീട്ടില്‍ സൂക്ഷിച്ച മൃതദേഹം കണ്ടെത്തി. മലപ്പുറം കൊളത്തൂരിലാണ് വിചിത്രമായ സംഭവം നടന്നത്. വാഴയില്‍ സെയ്ദ് എന്നയാളുടെ മൃതദേഹമാണ് പുനര്‍ജനിക്കുമെന്ന് തെറ്റിദ്ധരിച്ച് കുടുംബാംഗങ്ങള്‍ വീട്ടിനുള്ളില്‍ സൂക്ഷിച്ചത്.

സെയ്ദ് മരിച്ച വിവരം സമീപവാസികള്‍ ആരും അറിഞ്ഞിരുന്നില്ല. അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് സംഭവം പുറംലോകം അറിയുന്നത്. സമീപ വാസികളുടെ പരാതിയെ തുടര്‍ന്ന് പോലീസ് എത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. ഭാര്യയും കൗമാരക്കാരായ രണ്ട് മക്കളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.