Connect with us

Eranakulam

നടി ആക്രമിക്കപ്പെട്ട സംഭവം: നടന്‍ ധര്‍മജനെ പോലീസ് വിളിപ്പിച്ചു

Published

|

Last Updated

കൊച്ചി: കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ പോലീസ് ചോദ്യം ചെയ്യുന്നതിന് വിളിപ്പിച്ചു. ആലുവ പോലീസ് ക്ലബിലേക്കാണ് പോലീസ് വിളിച്ചുവരുത്തിയിരിക്കുന്നത്. ഡിവൈഎസ്പി ആവശ്യപ്പെട്ട പ്രകാരമാണ് താന്‍ വന്നതെന്ന് ധര്‍മ്മജന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ദിലീപിന്റെ സഹോദരന്‍ അനൂപിനെയും പോലീസ് ആലു പോലീസ് ക്ലബിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.