ഹജ്ജ് 2017: സൗജന്യ സേവകരുടെ കൂടിക്കാഴ്ച

Posted on: July 5, 2017 9:41 am | Last updated: July 5, 2017 at 9:41 am

കോഴിക്കോട്: നെടുമ്പാശ്ശേരി സിയാല്‍ ഹജ്ജ് ക്യാമ്പില്‍ ഈ വര്‍ഷം സൗജന്യ സേവനം ചെയ്യുന്നതിന് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് കൂടിക്കാഴ്ച്ച നടത്തുന്നു. മലപ്പുറം, കോഴിക്കോട,് വയനാട്, പാലക്കാട,് തൃശൂര്‍ എന്നീ ജില്ലകളില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് ഈ മാസം എട്ടിന് രാവിലെ ഒമ്പത് മുതല്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ വെച്ചും കാസര്‍കോഡ,് കണ്ണൂര്‍, ജില്ലകളില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് ഒമ്പതിന് ഉച്ചക്ക് രണ്ടിന് കണ്ണൂര്‍ ദീനുല്‍ ഇസ്‌ലാം സഭ ഇംഗ്ലീഷ് സ്‌കൂളില്‍ വെച്ചും എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് 15ന് രാവിലെ ഒമ്പത് മുതല്‍ എറണാകുളം കലൂരിലെ കേരള സംസ്ഥാന വഖഫ് ബോര്‍ഡ് ഓഫീസില്‍ വെച്ചുമാണ് കൂടിക്കാഴ്ച്ച നടക്കുന്നത്. നടത്തപ്പെടുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഹജ്ജ് കമ്മിറ്റി ഓഫീസുമായോ, ഹജ്ജ് ജില്ലാ ട്രെയിനര്‍മാരുമായോ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ 0483-2717571 ഹജ്ജ് ജില്ലാ ട്രെയിനര്‍മാരുടെ മൊബൈല്‍ നമ്പര്‍: തിരുവനന്തപുരം 9895648856, കൊല്ലം 9496 466649, ആലപ്പുഴ 9496466649, പത്തനംതിട്ട 9495661510, കോട്ടയം, 9048071116, ഇടുക്കി 9037315051, എറണാകുളം 9447 719082, തൃശൂര്‍ 9496499509, പാലക്കാട് 9846403786, മലപ്പുറം 9496365285, കോഴിക്കോട് 9847857654 കണ്ണൂര്‍ 9447255988, വയനാട് 9447345377, കാസര്‍ഗോഡ് 9446640644.