ഇന്ത്യയില്‍ എവിടെയും ആക്രമണം നടത്താന്‍ കരുത്തുണ്ടെന്ന് ഹിസ്ബുള്‍ മുജാഹിദീന്‍ മേധാവി

Posted on: July 3, 2017 8:42 pm | Last updated: July 4, 2017 at 3:12 pm
SHARE

ഇസ്ലാമാബാദ്: ഇന്ത്യയില്‍ എവിടെയും ഏത് സമയത്തും ആക്രമണം നടത്താന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സയ്യിദ് സ്വലാഹുദ്ദിന്‍. പാക് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സ്വലാഹുദ്ദിന്‍ ഇക്കാര്യം അവകാശപ്പെട്ടത്. അതേസമയം പൗരന്മാര്‍ക്കെതിരെയും പൊതുസ്ഥലങ്ങളിലും തങ്ങള്‍ ആക്രമണം നടത്തില്ലെന്നും ഇയാള്‍ പറഞ്ഞു. സ്വലാഹുദ്ദീനെ അമേരിക്ക അടുത്തിടെ ആഗോള ഭീകരന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

കാശ്മീരിനെ ഇന്ത്യയില്‍ നിന്ന് മോചിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സ്വലാഹുദ്ദീന്‍ അഭിമുഖത്തില്‍ പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തിന് എതിരെയും സൈനിക കേന്ദ്രങ്ങള്‍ക്ക് എതിരെയും നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇത് ഇനിയും തുടരും. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നിന്നാണ് തങ്ങള്‍ ആയുധങ്ങള്‍ വാങ്ങുന്നത്. ആവശ്യമുള്ള പണം നല്‍കിയാല്‍ അന്താരാഷ്ട്ര വിപണിയില്‍ നിന്ന് ഏത് തരത്തിലുള്ള ആയുധവും സ്വന്തമാക്കാമെന്നും സ്വലാഹുദ്ദീന്‍ വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here