Connect with us

International

ദക്ഷിണ ജര്‍മനിയില്‍ വിനോദയാത്രാസംഘം സഞ്ചരിച്ച ബസ് കത്തിയമര്‍ന്ന് 18 പേര്‍ മരിച്ചു

Published

|

Last Updated

ബെര്‍ലിന്‍: ദക്ഷിണ ജര്‍മനിയില്‍ വിനോദയാത്രാസംഘം സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 18 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ബസ് ട്രക്കുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ബസ് തീപ്പിടിച്ച് കത്തുകയായിരുന്നു. ഇതാണ് മരണസംഖ്യ ഉയരാന്‍ കാരണം. പ്രാദേശിക സമയം രാവിലെ ഏഴിന് എ9 ഹൈവേയില്‍ വട
ക്കന്‍ ബവാരിയക്കു സമീപം സ്റ്റാംബാച്ചിലായിരുന്നു അപകടം. ഇറ്റലിയിലെ ലോക്ഗാര്‍ദയിലേക്ക് അവധി ആഘോഷിക്കാന്‍ പോകുകയായിരുന്നു ഇവര്‍.

“അപകടത്തില്‍ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇവരില്‍ ചിലരുടെ നില ഗുരുതമാണ്. സഞ്ചാരികളില്‍ 18 പേരെ കാണാനില്ല, ബസ് കത്തിയമര്‍ന്നതോടെ ഇവരും മരിച്ചെന്നാണ് കരുതുന്നത്. ബസില്‍ 46 യാത്രക്കാരും രണ്ടു ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരു ഡ്രൈവര്‍ മരണപ്പെട്ടു. യാത്രക്കാരെല്ലാം 41നും 81നും ഇടിയിലുള്ളവരാണെന്നും”പോലീസ് പറഞ്ഞു.

Latest