Connect with us

Kerala

മണി ഉണ്ടായിരുന്നെങ്കില്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നേനേ: നാദിര്‍ഷാ

Published

|

Last Updated

കൊച്ചി: നടനും പ്രിയ സുഹൃത്തുമായ കലാഭവന്‍ മണി ഇപ്പോള്‍ ജീവിച്ചിരുന്നുവെങ്കില്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ മുന്‍പന്തിയില്‍ ഉണ്ടാകുമായിരുന്നുവെന്ന് സംവിധായകന്‍ നാദിര്‍ഷാ.

മണി മരിച്ചതോര്‍ക്കാതെ താന്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഫോണിലേക്ക് വിളിച്ചു നോക്കിയതായും നാദിര്‍ഷ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കലാഭവന്‍ മണിയുടെ മൃതദേഹത്തിന്റെ കൂടെ നടന്‍ ദിലീപിനൊപ്പം നില്‍ക്കുന്ന ചിത്രത്തോടുകൂടിയാണ് നാദിര്‍ഷാ കുറിപ്പിട്ടത്.

നാദിര്‍ഷായുടെ പോസ്റ്റിനെ അനുകൂലിച്ചും വിമര്‍ശിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ നിങ്ങള്‍ എന്തിന് പേടിക്കണം എന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. നാദിര്‍ഷാ സെന്റിമെന്‍സ് ഇറക്കുകയാണെന്നാന്നും മണിയുടെ ദുരൂഹ മരണം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍  ശ്രമിച്ചില്ലെന്നും ചിലര്‍
വിമര്‍ശനമുന്നയിക്കുന്നു.

കൊച്ചിയില്‍ യുവനടി ആക്രമണത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെയും നാദിര്‍ഷായെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. മൊഴികളില്‍ വൈരുധ്യമുള്ളതിനാല്‍ ഇരുവരെയും ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.