Connect with us

International

ഉത്തര കൊറിയയോട് ഇനി ക്ഷമിക്കാനാകില്ല: ട്രംപ്

Published

|

Last Updated

വാഷിംഗ്ടണ്‍: ഉത്തരകൊറിയ പരിധിവിടുകയാണെന്നും അവരോട് ഇനി ക്ഷമിക്കാന്‍ സാധിക്കില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മനുഷ്യജീവിതത്തിന് ഉത്തര കൊറിയ യാതൊരു വിലയും കല്‍പ്പിക്കുന്നില്ല. ആണവായുധ വിഷയത്തില്‍ അവരുമായി നയതന്ത്രപരമായ ക്ഷമ പുലര്‍ത്തുന്ന കാലം കഴിഞ്ഞുവെന്നും ട്രംപ് പറഞ്ഞു. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജീനുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തരകൊറിയയുടെ വീണ്ടുവിചാരമില്ലാത്ത നടപടികള്‍ അമേരിക്കക്കും ദക്ഷിണ കൊറിയക്കും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. മനുഷ്യ ജീവനോ സ്വനം ജനതക്കോ അയല്‍ രാജ്യങ്ങള്‍ക്കോ അവര്‍ ഒരു വിലയും കല്‍പ്പിക്കുന്നില്ല. ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ക്ക് തക്ക മറുപടി നല്‍കേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു.

Latest