Connect with us

Kerala

ഗോസംരക്ഷകര്‍ തന്നെ വെടിവെച്ച് കൊല്ലട്ടെയെന്ന് കെ ടി ജലീല്‍

Published

|

Last Updated

മലപ്പുറം: പശു ഇറച്ചിയുടെ പേരില്‍ ഗോസംരക്ഷകര്‍ തന്നെ കൊല്ലാന്‍ വരികയാണെങ്കില്‍ വെടിവെച്ച് കൊല്ലുകയാണ് വേണ്ടതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍. കഴിഞ്ഞ ദിവസം ഝാര്‍ഖണ്ഡില്‍ കൊല്ലപ്പെട്ട അലിമുദ്ദീനെ മര്‍ദിച്ച് അവശനാക്കി അദ്ദേഹത്തിന്റെ ദയനീയ മുഖം രാജ്യം മുഴുവന്‍ പ്രചരിപ്പിച്ചു. ഇത്തരത്തില്‍ അവമതിച്ച് കൊലപ്പെടുത്തുന്നതിന് പകരം തന്നെ ഷൂട്ട് ചെയ്ത് കൊല്ലണമെന്നായിരിക്കും താന്‍ അക്രമികളോട് ആവശ്യപ്പെടുക. മത ന്യൂനപക്ഷങ്ങള്‍ രാജ്യത്ത് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ബീഫിന്റെ പേരില്‍ 28 പേരാണ് രാജ്യത്ത് ഇതിനകം കൊല്ലപ്പെട്ടത്. ഗോസംരക്ഷണമെന്ന് പറഞ്ഞ് മനുഷ്യരെ കൊല്ലാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് അടുത്തയാളും കൊല്ലപ്പെടുന്നത്. എന്നാല്‍ കേരളത്തില്‍ ഈ സാഹചര്യമില്ല. മലപ്പുറത്ത് ഈയിടെ ക്ഷേത്രം അക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിയെ ഉടനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്നും അദ്ദേഹം ചോദിച്ചു. ആരുടെ ആരാധനാലയങ്ങള്‍ക്ക് നേരെ അക്രമമുണ്ടായാലും തകര്‍ത്താലും പുനര്‍നിര്‍മിക്കാന്‍ സഹോദര മതസ്ഥര്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണം. സഹോദര സമുദായക്കാര്‍ തങ്ങളുടെ മിത്രമങ്ങളാണെന്ന ബോധ്യമുണ്ടാകണണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം കലക്ടറേറ്റില്‍ ഇമ്പിച്ചിബാവ ഭവന നിര്‍മാണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.