മൂന്നാർ സർവ്വ കക്ഷി യോഗം : റവന്യു മന്ത്രി പങ്കെടുക്കില്ല, അസൗകര്യം കൊണ്ടാവാം എന്ന് കോടിയേരി

Posted on: July 1, 2017 11:37 am | Last updated: July 1, 2017 at 3:14 pm
SHARE

തിരുവനന്തപുരം/കോട്ടയം : മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ പങ്കെടുക്കില്ല. കോട്ടയത്തു മറ്റു പരിപാടികളുമായി തിരക്കിലായത് കാരണമാണ് പങ്കെടുക്കാത്തതെന്നും അല്ലാതെ സി പി എമ്മുമായി ഒരു അഭിപ്രായ വിത്യാസമില്ലെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

അതെ സമയം മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗം സർക്കാരിന്റേതാണെന്നും അല്ലാതെ സി പി എമ്മിന്റേതല്ലെന്നും കോടിയേരി പറഞ്ഞു. മന്ത്രിക്കു മറ്റു തിരക്കുകൾ കാരണമാവാം പങ്കെടുക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.