വാഹനാപകടം; മലയാളി സഊദിയില്‍ മരിച്ചു

Posted on: June 30, 2017 9:31 am | Last updated: June 30, 2017 at 9:31 am

ജിദ്ദ- അറബ് വംശജന്‍ ഓടിച്ചിരുന്ന കാര്‍ ഇടിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു. വര്‍ക്കല പനയറ തെങ്ങുവിള വീട്ടില്‍ അനില്‍ കുമാര്‍ (51) ആണ് മരിച്ചത്. ഷറഫിയ ഇസ്‌കാന്‍ ബില്‍ഡിംഗില്‍ ഫോട്ടോ കോപ്പി റിപ്പയറിംഗ് കമ്പനിയില്‍ ടെക്‌നീഷ്യനായിരുന്നു ഇദ്ദേഹം. ഖാലിദ്ബിന് വലീദ് റോഡില്‍ വച്ചായിരുന്നു അപകടം. റോഡിനരികിലൂടെ നന്നു പോകുമ്പോള്‍ പിന്നില്‍നിന്നു വന്ന വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശി കുമാറിന് പരിക്കേറ്റു. ഉടന്‍ ഇന്റര്‍നാഷണല്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചുവെങ്കിലും അനില്‍കുമാറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കണ്ണൂര്‍ സ്വദേശി കുമാറിന്റെ പരിക്ക് സാരമുള്ളതല്ല.

18 വര്‍ഷമായി ജിദ്ദയിലുള്ള അനില്‍കുമാര്‍ കഴിഞ്ഞ വര്‍ഷമാണ് നാട്ടില്‍നിന്നു അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. അവിവാഹിതനാണ്. നവംബറില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കുകയാരുന്നു. മഹ്ജര്‍ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ നടത്തി വരുന്നു. പ്രസിഡന്റ് ഹാജ തിരുവനന്തപുരത്തിന്റെ നേതൃത്വത്തില്‍ ടി.എസ്.എസ് ഭാരവാഹികളും, പി.ജെ.എസ്. ഭാരവാഹികളും സെയ്ദ് കൂട്ടായിയിരും നിയമസഹായത്തിനായി രംഗത്തുണ്ട്.
ഗംഗാദരകുറുപ്പ് ശാന്തമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: അശോക് കുമാര്‍, അജയകുമാര്‍, അനിത കുമാരി.