ലോകത്തിലെ ഏറ്റവും വലിയ പിസ്സയുടെ നീളം 1.9 കിലോമീറ്റര്‍

Posted on: June 25, 2017 5:52 pm | Last updated: June 25, 2017 at 5:52 pm

വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും നീളം കൂടിയ പിസ്സ യുഎസില്‍ തയ്യാറാക്കി. നൂറിലധികം പാചക വിദഗ്ധര്‍ ചേര്‍ന്ന് തയ്യാറാക്കിയ ഈ പിസ്സക്ക് 1.9 കിലോമീറ്റര്‍ നീളമുണ്ട്. പിസ്സ ഗിന്നസ് ബുക്കില്‍ ഇടം നേടുകയും ചെയ്തു. ഇറ്റലിയില്‍ നിര്‍മിച്ച 1.85 കിലോമീറ്റര്‍ നീളമുള്ള പിസ്സയുടെ റെക്കോര്‍ഡാണ് യുഎസ് തകര്‍ത്തത്.

3632 കിലോഗ്രാം മാവ് ഉപയോഗിച്ചാണ് പിസ്സ തയ്യാറാക്കിയത്. 1634 കിലോഗ്രാം വെണ്ണയും 2542 കിലോഗ്രാം സോസും പിസ്സ നിര്‍മാണത്തിന് ഉപയോഗിച്ചു. കണ്‍വെയര്‍ ബെല്‍റ്റ് ഉപയോഗിച്ച് മൂന്ന് ഇന്റസ്ട്രിയല്‍ ഓവനില്‍ എട്ട് മണിക്കൂര്‍ നേരം പാചകം ചെയ്താണ് പിസ്സ തയ്യാറാക്കിയത്.