Connect with us

Ongoing News

തൊഴിലാളി ക്യാമ്പില്‍ ഇഫ്താര്‍ വിരുന്ന്

Published

|

Last Updated

സോഷ്യല്‍ ഫോറം അബുദാബി മുസഫ്ഫ വ്യവസായ നഗരിയിലെ തൊഴിലാളി ക്യാമ്പില്‍ നടത്തിയ ഇഫ്താര്‍ സംഗമം

മുസഫ്ഫ: അബുദാബിയിലെ കലാ സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ ഫോറം അബുദാബിയുടെ ഇഫ്താര്‍ സംഗമം മുസഫ്ഫ വ്യവസായ നഗരിയിലെ തൊഴിലാളി ക്യാമ്പില്‍ നടന്നു. മുസഫ്ഫ എം 38 നടുത്തുള്ള തൊഴിലാളി ക്യാമ്പില്‍ നടത്തിയ ഇഫ്താര്‍ വിരുന്നില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങിളിലെ 200 തൊഴിലാളികളും സോഷ്യല്‍ ഫോറം അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു.
സോഷ്യല്‍ ഫോറം കുടുംബത്തോടും കുട്ടികളോടും ഒന്നിച്ചുള്ള ഇഫ്താര്‍ വിരുന്നു മറക്കാനാവാത്ത അനുഭവമായെന്ന് ഇഫ്താര്‍ സംഗമത്തില്‍ പങ്കടുത്ത പാക്കിസ്ഥാന്‍ സ്വദേശി പറഞ്ഞു.
രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ നാട്ടില്‍ പോകാറുള്ള തങ്ങളെ പോലുള്ളവര്‍ക്ക് ഇതുപോലുള്ള ഇഫ്താര്‍ വിരുന്നകള്‍ പുണ്യ മാസത്തില്‍ സന്തോഷം നല്‍കുന്നു. യു എ ഇ യിലെ പല സംഘടനകളും ഇഫ്താര്‍ വിരുന്നുകള്‍ അസോസിയേഷന്‍ ഹാളുകളിലും റെസ്റ്റാറ്റാന്റിലും നടത്തുമ്പോള്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായി തൊഴിലാളികളോടൊപ്പം ഇഫ്താര്‍ വിരുന്നൊരുക്കുകയാണ് സോഷ്യല്‍ ഫോറം ചെയുന്നത്.
സംഗമത്തിന് സോഷ്യല്‍ ഫോറം ഭാരവാഹികളായ നിസാറുദ്ദീന്‍. ഇ പി, അനൂപ് നമ്പ്യാര്‍, മൊയ്തീന്‍ അബ്ദുല്‍ അസീസ്, ടി വി സുരേഷ് കുമാര്‍, സാബു അഗസ്റ്റിന്‍, മുജീബ് അബ്ദുല്‍ സലാം, രാജീവ് വത്സന്‍, അനീഷ് ഭാസി, സന്തോഷ് കുമാര്‍ ഇ പി, സഗീര്‍ ഒ പി, രാജേഷ്‌കുമാര്‍ എം, സലീം നൗഷാദ്, സുരേഷ് കാന, ഹാറൂണ്‍ മുരുക്കുംപുഴ, അന്‍സാര്‍ വെഞ്ഞാറമൂട്, ബാബു അയ്യപ്പന്‍, രവി കരിവെള്ളൂര്‍, സുവിഷ് ഭാസി, ജില്‍സണ്‍ കൂടാളി നേതൃത്വം നല്‍കി.