Connect with us

Gulf

ഈദ് അവധി ദിവസങ്ങളില്‍ സൗജന്യ വൈഫൈ

Published

|

Last Updated

അബുദാബി: ഈദ് അവധി ദിനത്തില്‍ രാജ്യത്തെ പ്രധാന സ്ഥലങ്ങളില്‍ സൗജന്യ വൈഫൈ സൗകര്യം ഏര്‍പെടുത്തുമെന്ന് ഇത്തിസലാത്ത് അറിയിച്ചു. ജൂണ്‍ 22 മുതല്‍ ജൂലൈ ഒന്ന് വരെയാണ് സൗജന്യ സേവനം ലഭിക്കുക. പ്രധാന മാളുകള്‍, ഉദ്യാനങ്ങള്‍, ബസ് സ്റ്റേഷനുകള്‍, കഫേകള്‍ , എന്നിവിടങ്ങളിലാണ് സേവനം ലഭിക്കുകയെന്ന് ഇത്തിസലാത്ത് ചീഫ് കണ്‍സ്യൂമര്‍ ഓഫീസര്‍ ഖാലിദ് അല്‍ ഖൗലി വ്യക്തമാക്കി. വേഗത കൂടിയതും ഉയര്‍ന്ന ഗുണമേന്മയുള്ളതുമായ ഇന്റര്‍നെറ്റ് സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു.

Latest