തിരുവനന്തപുരം-ചെന്നൈ ഉള്‍നാടന്‍ ജലഗതാഗത പദ്ധതി ആരംഭിക്കുമെന്ന് കേന്ദ്രം

Posted on: June 17, 2017 7:52 pm | Last updated: June 18, 2017 at 12:34 pm

ചെന്നൈ: തിരുവനന്തപുരത്തെയും ചെന്നൈയേയും ബന്ധിപ്പിച്ച് ഉള്‍നാടന്‍ ജലഗതാഗത പദ്ധതി ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറെടുക്കുന്നു. ഷിപ്പിങ്, ദേശീയപാത സഹമന്ത്രി പൊന്‍രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. കന്യാകുമാരിയെയും നാഗപട്ടണത്തെയും ഉള്‍പ്പെടുത്തിയാണ് ചെന്നൈതിരുവനന്തപുരം ജലഗതാഗതപാത ആലോചിക്കുന്നത്.

രാജ്യത്തുടനീളം ഉള്‍നാടന്‍ ജലഗതാഗത പദ്ധതി തുടങ്ങാന്‍ സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് ഇതെന്നും മന്ത്രി അറിയിച്ചു.കന്യാകുമാരി നാഗപട്ടണം വഴി തിരുവനന്തപുരത്തിലെയും ചെന്നൈയിലെയും തീരദേശ ഗ്രാമങ്ങളെ ബന്ധിപ്പിക്കാനാണ് പദ്ധതിയിടുന്നത്. ജലഗതാഗത പാത യാഥാര്‍ഥ്യമാക്കുന്നതോടെ ഈ പ്രദേശങ്ങളിലെ തീരദേശ ജില്ലകള്‍ തമ്മില്‍ മികച്ച കണക്ടിവിറ്റി ഉണ്ടാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറയുന്നു.

തമിഴ്‌നാട് സര്‍ക്കാരുമായി ആലോചിച്ചു കൊണ്ട് പദ്ധതിക്ക് കൃത്യമായ രൂപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി പിടിഐയോട് പറഞ്ഞു