മെട്രോ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി

Posted on: June 16, 2017 2:04 pm | Last updated: June 16, 2017 at 4:09 pm

കൊച്ചി: നാളെ നടക്കുന്ന കൊച്ചി മെട്രോ ട്രെയിനിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി. ചില തിരക്കുകള്‍ കാരണം കൊച്ചിയില്‍ എത്താനാകില്ലെന്നും ഉദ്ഘാടന ചടങ്ങിന് വിളിക്കാത്തതില്‍ പരിഭവമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ, ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ ശ്രീധരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവരെ ഉദ്ഘാടന വേദിയില്‍ ഉള്‍പ്പെടുത്താത്തത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇ ശ്രീധരന്‍, രമേശ് ചെന്നിത്തല എന്നിവരെ കൂടി ഉള്‍പ്പെടുത്തി. നാളെ രാവിലെ 11 മണിക്കാണ് പ്രധാനമന്ത്രി മെട്രോ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുക.