പെട്രോള്‍,ഡീസല്‍ വില കുറച്ചു

Posted on: June 15, 2017 7:49 pm | Last updated: June 16, 2017 at 9:54 am
SHARE

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില കുറച്ചു. പെട്രോള്‍ വില ലിറ്ററിന് 1.12 രൂപയും ഡീസല്‍ വില ലിറ്ററിന് 1.24 രൂപയുമാണ് കുറച്ചത്. പുതുക്കിയ വില നാളെ രാവിലെ ആറു മണി മുതല്‍ നിലവില്‍വരും.

രാജ്യത്തുടനീളം ഇന്ധനവില പ്രതിദിനം മാറുന്ന സംവിധാനവും നാളെയാണ് നിലവില്‍വരുന്നത്. അഞ്ചുനഗരങ്ങളില്‍ കഴിഞ്ഞ മാസം നടപ്പിലാക്കിയ പദ്ധതിയാണ് രാജ്യത്തുടനീളം വ്യാപിപ്പിക്കുന്നത്.

വില പരിശ്കരണം അര്‍ധരാത്രിക്ക് പകരം രാവിലെ ആറ് മണിമുതല്‍ പ്രാബല്യത്തിലാക്കാനാണ് നിര്‍ദേശം.

രാജ്യാന്തര വിപണ നിരക്കുമായി ബന്ധപ്പെടുത്തിയാണ് ഡീസലിന്റെയും പെട്രോളിന്റെയും വില ദിവസേന പരിഷ്‌കരിക്കുന്നത്.