രാജസ്ഥാനില്‍ തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് പത്ത് മരണം

Posted on: June 12, 2017 9:33 am | Last updated: June 12, 2017 at 9:49 am

ആഗ്ര: തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം കനാലിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍ അടക്കം പത്ത് മരണം. രാജിസ്ഥാനിലെ ദൗസയിലുള്ള മെഹന്ദിപൂര്‍ ബാലാജി ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിന് വന്നവരാണ് അപകടത്തില്‍പെട്ടത്. അമിതവേഗത്തില്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മതുരയിലെ കനാലിലേക്ക് മറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മരിച്ച ഒരാള്‍ വാഹനത്തിന്റെ ഡ്രൈവറാണ്.