Connect with us

Gulf

ഖത്വറിലേക്കു വരാനുള്ള വിലക്ക് ഫിലിപ്പീന്‍ സര്‍ക്കാര്‍ നീക്കി

Published

|

Last Updated

ദോഹ: ഖത്വറിലേക്കു തൊഴിലിനു വരുന്നതിന് പൗരന്‍മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി ഫിലിപ്പീന്‍സ് പിന്‍വലിച്ചു. ഖത്വറില്‍ തൊഴില്‍ കരാറുള്ളവരെ പോകാന്‍ അനുവദിക്കുമെന്ന് ഫിലിപ്പീന്‍ ലേബര്‍ സെക്രട്ടറി ഇന്നലെ വ്യക്തമാക്കി. അറബ് രാജ്യങ്ങള്‍ ഖത്വറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്നുള്ള സംഭവ വികാസങ്ങള്‍ നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഖത്വറില്‍ പുതുതായി ജോലിക്കു പോകാനിരുന്നവരെ താത്കാലികമായി തടഞ്ഞു വെച്ചതെന്ന് ഫിലിപ്പിന്‍സ് ലേബര്‍ സെക്രട്ടറി സില്‍വെസ്റ്റെ ബെല്ലോ പറഞ്ഞു.

ഖത്വറില്‍ ഫിലിപ്പീന്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടുത്തെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അറിയിച്ചതിനെ തുടര്‍ന്നാണ് ഒറ്റ ദിവസം കൊണ്ട് തന്നെ വിലക്ക് നീക്കാന്‍ തീരുമാനിച്ചത്. വ്യാപകമായ ഊഹോപോഹങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് ഫിലിപ്പീന്‍സ് തൊഴിലാളികളെ താത്കാലികമായി തടഞ്ഞത്. രണ്ടര ലക്ഷത്തോളം ഫിലിപ്പീന്‍ പ്രവാസികള്‍ ഖത്തത്വറില്‍ തൊഴിലെടുക്കുന്നുണ്ട്.