Connect with us

International

ഇവിടെയുണ്ട്... ഇംറാന്‍ ദഖ്‌നീശ്

Published

|

Last Updated

ലോകത്തിന്റെ മുഴുവന്‍ നോവായി മാറിയ ഇംറാന്‍ ദഖ്‌നീശ് എന്ന സിറിയന്‍ ബാലന്റെ ചിത്രം ആരും മറന്നു കാണില്ല. ഐലാന്‍ കുര്‍ദിക്ക് പിന്നാലെ സിറിയയിലെ ആഭ്യന്തര യുദ്ധത്തിന്റെ മറ്റൊരു പ്രതീകമായിരുന്നു ആ അഞ്ചുവയസ്സുകാരന്‍.

സിറിയയിലെ അലെപ്പോ നഗരത്തില്‍ നടന്ന സ്‌ഫോടനത്തിനു ശേഷം സന്നദ്ധ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയ ശേഷം ആംബുലന്‍സിന്റെ പിന്‍സീറ്റില്‍ തനിച്ചിരിക്കുന്ന ഇംറാന്റെ വീഡിയോ ദൃശ്യം കരളലിയിപ്പിക്കുന്നതായിരുന്നു.

ആക്രമണത്തില്‍ ഇംറാന്റെ സഹോദരന്‍ മരിച്ചിരുന്നു. സംഭവം നടന്നു ഒരു വര്‍ഷത്തോടടുക്കുമ്പോള്‍ ഇംറാനും കുടുംബവും അതിന്റെ ആഘാതത്തില്‍ നിന്ന് കരകയറുകയാണ്. ഇപ്പോള്‍ സിറിയിയിലാണ് ഇംറാനും കുടുംബവും കഴിയുന്നത്.

പ്രതിസന്ധികളെ നേരിട്ട് പൂര്‍ണ ആരോഗ്യവനായി ജീവിതത്തിലേക്ക് തിരിച്ചെത്തിയ ദഖ്‌നീഷിന്റെ പുതിയ വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. ദക്‌നീഷ് പിതാവിനൊപ്പം കളിക്കുന്ന വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.