20 മെഗാപിക്സിൽ സെൽഫി ക്യാമറയുമായി ഓപ്പോ R11 വരുന്നു

Posted on: June 6, 2017 2:37 pm | Last updated: June 6, 2017 at 2:39 pm

അഭ്യുഹങ്ങൾക് വിരാമം ഇട്ടുകൊണ്ട് ഓപ്പോയുടെ ഏറ്റവും പുതിയ മോഡൽ ആയ R11 ഉടൻ പുറത്തിറങ്ങും. ഓപ്പോ നേരത്തെ പരീക്ഷിച്ച ഡ്യൂവൽ ക്യാമെറയിൽ 20MP ഫ്രന്റ് കാമറ ആണ് പ്രധാന സവിശേഷത. ജൂൺ 10 ശനിയാഴ്ച ഔദ്യോഗികമായി പുറത്തിറക്കും. യഥാർത്ഥ വില ഇപ്പോഴും പുറത്തു വിട്ടിട്ടില്ല. എന്നാലും ഇന്ത്യൻ വില മുപ്പത്തിനായിരത്തിനടുത്താണ് പ്രതീക്ഷിക്കുന്ന ഷോറൂം വില.

പ്രധാന സവിശേഷതകൾ:-

  • എൽ ഇ ഡി ഫ്ലാഷോട് കൂടിയ 20MP – 16MP ഡ്യൂവൽ ക്യാമെറകൾ ആണ് പ്രധാന സവിശേഷത.
  • ബ്ലാക്ക് , ഗോൾഡ് , റോസ് ഗോൾഡ് കളറുകളിൽ ലഭ്യം ആണ്.
  • ആണ്ട്രോയിഡ്‌ നൗഗാട് 7.1 ഓപ്പറേറ്റിംഗ് സിസ്റ്റം.
  • 5.5-ഇഞ്ച് ഫുൾ -HD (1080×1920 പിക്സിൽസ് ) ഡിസ്പ്ലേ.
  • സ്നാപ്ഡ്രാഗൺ 660 പ്രോസ്സ്സോർ.
  • 4GB റാം.
  • 64GB ഇന്റെർണൽ സ്റ്റോറേജ് മെമ്മറി.
  • 2900mAh ബാറ്ററി.