Connect with us

Ongoing News

വ്യോമപാത മാറ്റി ഖത്തര്‍ എയര്‍വേസ്; വിമാനങ്ങള്‍ പറക്കുന്നത് ഇറാന് മുകളിലൂടെ

Published

|

Last Updated

ദോഹ: അറബ് രാഷ്ട്രങ്ങള്‍ ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഖത്തര്‍ എയര്‍വേസ് വിമാനങ്ങള്‍ വ്യോമപാത മാറ്റി. ഇറാന് മുകളിലൂടെയാണ് ഖത്തര്‍ എയര്‍വേസ് വിമാനങ്ങള്‍ ഇപ്പോള്‍ പറക്കുന്നത്. ഇത് യാത്രയുടെ ദൈര്‍ഘ്യവും ചെലവും വര്‍ധിപ്പിക്കുമെന്ന് ട്രാവല്‍ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു.

ദോഹ കൂടാതെ ദുബൈ, റിയാദ് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് ഖത്തര്‍ എയര്‍വേസ് സര്‍വീസുകള്‍ നടത്തിയിരുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇറാനാണ് ഖത്തര്‍എയര്‍വേസിന്റെ ട്രാന്‍സിറ്റ് പോയിന്റ്.

യെമന്‍, സഊദി, യുഎഇ, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും വഴിതിരിച്ചുവിടാനും ഖത്തര്‍ ആലോചിക്കുന്നുണ്ട്.

അതേസമയം കേരളത്തില്‍ നിന്നുള്ള ഖത്തര്‍ എയര്‍വേസ് സര്‍വീസുകള്‍ എല്ലാം മുടക്കം കൂടാതെ നടക്കുന്നുണ്ട്. കൊച്ചിയിലേക്കും കരിപ്പൂരിലേക്കുമുള്ള ഖത്തര്‍ എയര്‍വേസ് സര്‍വീസുകള്‍ കൃത്യസമയം പാലിച്ചതായി അധികൃതര്‍ അറിയിച്ചു.

Latest