എന്‍ഡിടിവി തലവന്‍ പ്രണോയ് റോയ്‌ക്കെതിരെ കേസെടുത്ത സംഭവം; ന്യായീകരിച്ച് കേന്ദ്രസര്‍ക്കാര്‍

Posted on: June 5, 2017 1:40 pm | Last updated: June 5, 2017 at 5:07 pm

ന്യൂഡല്‍ഹി: എന്‍ഡിടിവി തലവന്‍ പ്രണോയ് റോയ്‌ക്കെതിരെ സിബിഐ കേസെടുത്ത സംഭവത്തെ ന്യായീകരിച്ച് കേന്ദ്രസര്‍ക്കാര്‍. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കി. ആരെയും കേന്ദ്രം വേട്ടയാടുന്നില്ലെന്നും സിബിഐയുടെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ എന്‍ഡിടിവി തലവന്‍ പ്രണോയ് റോയ്ക്കും ഭാര്യക്കുമെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വിദേശവിനിമയ ചട്ട ലംഘനത്തിനും സ്വകാര്യബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാത്തതിനുമായിരുന്നു കേസെടുത്തത്.

ഇതിനെതിരെ പ്രതികരിച്ച എന്‍ഡിടിവി അധികൃതര്‍ കള്ളക്കേസുകള്‍ കെട്ടിച്ചമച്ച് സിബിഐ തങ്ങളെ വേട്ടയാടുകയാണെന്നും പ്രതികാര നടപടികള്‍ക്കെതിരെ ശക്തമായി പോരാടുമെന്നും വ്യക്തമാക്കിയിരുന്നു.