കെ എം മാണിയെ എല്‍ഡിഎഫിലെടുക്കാന്‍ ആലോചനയില്ല: കാനം രാജേന്ദ്രന്‍

Posted on: May 30, 2017 9:06 pm | Last updated: May 30, 2017 at 9:58 pm
SHARE

തിരുവനന്തപുരം: കേരളാ കോണ്‍ഗ്‌സ് നേതാവ് കെ.എം.മാണിയെ എല്‍ഡിഎഫിലെടുക്കാന്‍ ഒരിക്കലും ആലോചന നടന്നിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജി. സുധാകരന്‍ പറഞ്ഞത് സിപിഎമ്മില്‍ നടന്ന ആലോചനയായിരിക്കും. കാര്യങ്ങള്‍ പറയുമ്പോള്‍ സത്യസന്ധത പുലര്‍ത്തണമെന്നും കാനം ആവശ്യപ്പെട്ടു.

അതിനിടെ, ഇടുക്കിയിലെ കല്ലാര്‍പ്പാലം ഉദ്ഘാടനം ചെയ്യുമ്പോള്‍ മാണിയെ മുഖ്യമന്ത്രിയാക്കാമെന്നോ എല്‍ഡിഎഫ് തീരുമാനിച്ചെന്നോ വാഗ്ദാനം നല്‍കിയെന്നോ സംസാരിച്ചിട്ടില്ലെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. ഇത് ചിലര്‍ ഉണ്ടാക്കിയ കെട്ടുകഥയാണ്. 2012 ല്‍ മാണി രാഷ്ട്രീയമായി നേര്‍വഴിക്ക് സഞ്ചരിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് രാഷ്ട്രീയത്തില്‍ ഉന്നതി കിട്ടുമായിരുന്നുവെന്ന് നിയമസഭയില്‍ പ്രസംഗിച്ച കാര്യമാണ് പറഞ്ഞത്.

പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇങ്ങനെ ഉത്തരവാദിത്തപ്പെട്ട ആളുകള്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞ് പ്രചരിപ്പിക്കുന്നത് ടെലിവിഷന്‍ മാധ്യമങ്ങളുടെ വിനോദമായി മാറിയിരിക്കുകയാണെന്നും ഇത് ജനങ്ങള്‍ അംഗീകരിക്കില്ലെന്നും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് മാധ്യമങ്ങള്‍ അടിയന്തിരമായി തിരുത്തണമെന്നും മന്ത്രി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here