Connect with us

National

ബീഫ് ഫെസ്റ്റ്: മദ്രാസ് ഐ ഐടി യില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം

Published

|

Last Updated

ചെന്നൈ: കേന്ദ്ര സര്‍ക്കാറിന്റെ കന്നുകാലി കശാപ്പ് നിരോധവുമായി ബന്ധപ്പെട്ട് മദ്രാസ് ഐ.ഐ.ടിയില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയതിന്  വിദ്യാര്‍ത്ഥി ക്രൂരമര്‍ദനമേറ്റു. എയറോസ്‌പേസ് എഞ്ചിനീയറിങ്ങില്‍ പി.എച്.ഡി ചെയ്യുന്ന ആര്‍ സൂരജ് എന്ന വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്. ഹോസ്റ്റല്‍ കാന്റീനില്‍ ഉച്ചഭക്ഷണ സമയത്താണ് ഏഴു പേരടങ്ങുന്ന വലതുപക്ഷ സംഘം സൂരജിനെ മര്‍ദിച്ചത്.

ആക്രമണത്തില്‍ സൂരജിന്റെ വലതുകണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ഐ.ഐ.ടി മദ്രാസ് അധികൃതര്‍ക്ക് പരാതി നല്‍കി. പൊലീസിലും പരാതി നല്‍കുമെന്ന് ബീഫ് ഫെസ്റ്റ് സംഘാടകര്‍ വ്യക്തമാക്കി.

ഞായറാഴ്ച വൈകുന്നേരമാണ് ഏഴുപതോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ബീഫ് ഫെസ്റ്റ് നടത്തിയത്. സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ കേരളത്തില്‍ തുടങ്ങിയ ബീഫ് ഫെസ്റ്റ് പിന്നീട് കേരളവും കടന്ന് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചിരുന്നു. വിദ്യാര്‍ത്ഥിക്ക് മര്‍ദനമേറ്റതായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത എ.എന്‍.ഐ വാര്‍ത്താ എജന്‍സിയുടെ ട്വിറ്റര്‍ പേജില്‍ വിദ്യാര്‍ത്ഥിയെയും ബീഫ് ഫെസ്റ്റിവല്ലിനെയും രിഹസിച്ചുള്ള കമന്റുകളാണ് കൂടുതലും.

Latest