സംസ്ഥാനത്ത് കാലവര്‍ഷമെത്തി ഇനി മഴക്കാലം

Posted on: May 30, 2017 5:07 pm | Last updated: May 31, 2017 at 11:06 am
SHARE

തിരുവനന്തപുരം: കാലവര്‍ഷം കേരളത്തിലെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മികച്ചതോതില്‍ മഴ ലഭിക്കുന്നതിനുളള അനുകൂല സാഹചര്യമാണുളളതെന്നാണ് വിലയിരുത്തുന്നത്. സംസ്ഥാന പലസ്ഥലത്തും മഴ കനത്തു. വടക്കന്‍ ജില്ലകളിലും മഴ ശക്തമാണ് .കണ്ണൂര്‍, മലപ്പുറം , കോഴിക്കോട് എന്നിവിടിങ്ങളില്‍ പുലര്‍ച്ചെ ഭേദപ്പെട്ട മഴ ലഭിച്ചു. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ എല്ലായിടത്തും മികച്ച മഴ ലഭിച്ചിട്ടുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു. പടിഞ്ഞാറ് നിന്നുള്ള കാറ്റും ശക്തിയോടെ വീശുകയാണ്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ ഏഴിനായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷം തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ഈ സീസണില്‍ 34 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. 2039.7 മി. പ്രതീക്ഷിച്ചിടത്ത് കിട്ടിയത് 1352.3 മി. മാത്രം. ഇനിയുള്ള നാലുമാസം 2020 മി. മഴയാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here